കുമരകം : സെപ്റ്റംബർ 7ന് ചതയം നാളിൽ കുമരകം കോട്ടത്തോട്ടിൽ ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് നടത്തുന്ന 122-ാമത് ശ്രീനാരായണ ജയന്തി കുമരകം ജലോത്സവത്തിൽ പങ്കെടുക്കുന്നതിനായുള്ള കളിവള്ളങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. രജിസ്ട്രേഷൻ 25 മുതൽ സെപ്റ്റംബർ 2 വരെ ദിവസങ്ങളിൽ നടക്കും. രജിസ്ട്രേഷൻ സമയത്ത് വള്ളം ഉടമസ്ഥന്റെ സമ്മതപത്രവും ക്യാപ്റ്റൻ്റെ ആധാർ കാർഡിൻ്റെ പകർപ്പും 2 ഫോട്ടോയും സമർപ്പിക്കണം.