കോട്ടയം: കെ.ജി.ബി.ഇ യു/ഒ.യു ജില്ലാ സമ്മേളനം നാളെ രാവിലെ 10 ന് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജെറിൻ.കെ.ജോൺ ഉദ്ഘാടനം ചെയ്യും. കെ.ജി.ബി.ഒ.യു സംസ്ഥാന പ്രസിഡന്റ് അനൂപ്.ടി.ജി, ബെഫി അഖിലേന്ത്യാ വനിത കമ്മിറ്റി കൺവീനർ രജിത മോൾ കെ.കെ. തുടങ്ങിയവർ സംസാരിക്കും. കെ.ജി.ബി.ഒ.യു സംസ്ഥാന പ്രസിഡന്റ് അനൂപ് ടി.ജി സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ സെക്രട്ടറി എബിൻ. എം. ചെറിയാൻ ജില്ലാ റിപ്പോർട്ടിംഗ് നടത്തും.