കൊല്ലാട്: മലമേൽക്കാവ് ശ്രീവനദുർഗ ഭഗവതി ക്ഷേത്രത്തിൽ 22ന് ആയില്യംനാളിൽ മേൽശാന്തി അഭിജിത്തിന്റെ മുഖ്യകാർമികത്വത്തിൽ സർപ്പപൂജ നടക്കും. മഞ്ഞൾപ്പൊടി അഭിഷേകം, ഇളനീർ അഭിഷേകം, ക്ഷീരാഭിഷേകം എന്നിവയുണ്ടാകും. 24ന് രാവിലെ 6 മുതൽ വൈകിട്ട് 7.30 വരെ തന്ത്രി ശ്രീനാരായണൻ നമ്പൂതിരിയുടെയും മേൽശാന്തി അഭിജിത്തിന്റെയും മുഖ്യകാർമികത്വത്തിൽ നവാക അഭിഷേകവും വിശേഷാൽ പൂജകളും നടക്കും. കലശപൂജ ഒന്നിന് 500 രൂപ, ബ്രഹ്മകലശത്തിന് 1000 രൂപ, അഖണ്ഡ നാമ സർപ്പണം 1500 രൂപ എന്നിങ്ങനെയാണ് ചാർജ്. 26ന് വിനായകചതുർത്ഥിയ്ക്ക് രാവിലെ 7.30ന് മേൽശാന്തി അഭിജിത്തിന്റെ മുഖ്യകാർമികത്വത്തിൽ അഷ്ടദ്രവ്യമഹാഗണപതിഹോമവും വിശേഷാൽ പൂജകളും നടക്കും. വഴിപാടുകൾ നടത്താൻ ആഗ്രഹിക്കുന്നവർ ദേവസ്വം ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 8330806725.