krishnakurup

കോട്ടയം: ഹൈബ്രിഡ് കഞ്ചാവുമായി അന്യസംസ്ഥാന ബസിൽ വന്നിറങ്ങിയ ബംഗളൂരു അർബൻ ആർ.ടി നഗർ സ്വദേശി കൃഷ്ണക്കുറുപ്പ് (29) നെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ ബേക്കർ ജംഗ്ഷനിൽ നിന്നാണ് ഇയാൾ പിടിയിലായത്. 12 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഓണം സ്‌പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് അനധികൃത മദ്യംമയക്കുമരുന്ന് ഇടപാടുകൾ തടയുന്നതിന്റെ ഭാഗമായി എക്‌സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ നഗരത്തിൽ പരിശോധന നടത്തിയത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ രജിത്ത് കൃഷ്ണ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ദിപിഷ്, അമൽദേവ്, രാഹുൽ മനോഹർ, വിഷ്ണു വിനോദ്, ജിഷ്ണു ശിവൻ, വുമൺ സിവിൽ എക്‌സൈസ് ഓഫീസർ ആർ.ആശ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ അനസ് എന്നിവർ പങ്കെടുത്തു.