അയ്മനം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ മാലിന്യ പരിപാലനത്തിന് ഉപയോഗത്തിലുള്ള ആപ്ലിക്കേഷന്റെ പുതിയ വേർഷൻ 'ഹരിതമിത്രം 2.0 'പൈലറ്റ് റൺ വി ജയകരമായി പൂർത്തിയാക്കിയതിൽ ഒന്നാംസ്ഥാനം അയ്മനം പഞ്ചായത്തിന് ലഭിച്ചു. തിരുവനന്തപുരം ടാഗോർ തിയറ്ററിൽ 'ഹരിതമിത്രം 2.0' ആപ്ലിക്കേഷൻ ലോഞ്ചിൽ ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി എം.ബി രാജേഷിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് പ്രശംസാപത്രം ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മനോജ് കരീമഠം, അസി. സെക്രട്ടറി ഡി.മധു, ഹരിതകർമസേന കൺസോർഷ്യം പ്രസിഡന്റ് നിത്യ പ്രസാദ്, സെക്രട്ടറി സെൽമ രാജേഷ് എന്നിവർ പങ്കെടുത്തു.