വൈക്കം : ടി.വി. പുരം ചെമ്മനത്തുകരയിൽ പുതിയതായി ആരംഭിക്കുന്ന സ്മാർട്ട് കൃഷിഭവന്റെ പണികൾ പുരോഗമിക്കുന്നു. ആറു സെന്റ് സ്ഥലത്ത് രണ്ടു നിലകളിലായിട്ടാണ് നിർമ്മാണം. ആദ്യനിലയുടെ വാർക്കൽ കഴിഞ്ഞു. 1.41 കോടി രൂപയാണ് പദ്ധതിയ്ക്കായി ചെലവഴിക്കുന്നത്. താഴത്തെ നില 151.30 ചതുരശ്ര മീറ്ററിലും മുകളിലത്തെ നില 148.22 ചതുരശ്ര മീറ്ററിലുമാണ് നിർമിക്കുന്നത്. താഴത്തെ നിലയിൽ ഫ്രണ്ട് ഓഫീസ്, ഇക്കോ ഷോപ്പ്, ബയോ ഫാർമസി, ഓഫീസ് മുറികളും രണ്ടാമത്തെ നിലയിൽ പ്ലാന്റ് ഹെൽത്ത് ക്ലിനിക്, സെമിനാർ ഹാൾ എന്നിവയുമാണ് ഉൾപ്പെടുന്നത്. നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി സേവനങ്ങൾ കൃത്യതയോടും സമയബന്ധിതമായും കർഷകരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്.