കടുത്തുരുത്തി : ഞീഴൂർ ഗ്രാമപഞ്ചായത്തിൽ 1.59 കോടി രൂപ ചെലവിട്ട് നിർമ്മിക്കുന്ന കാട്ടമ്പാക്ക് കുടുംബാരോഗ്യകേന്ദ്രം പൂർത്തീകരണത്തിലേക്ക്. 5049 ചതുരശ്ര അടിയിലാണ് കെട്ടിടം നിർമിക്കുന്നത്. തറയിൽ ടൈലുകൾ പാകുന്നതും പെയിന്റിംഗും നടന്നുവരികയാണ്. സെപ്തംബർ ആദ്യം നിർമ്മാണം പൂർത്തിയാകുമെന്ന് ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപും, വൈസ് പ്രസിഡന്റ് കെ.പി. ദേവദാസും പറഞ്ഞു. നിലവിൽ പ്രാഥമികാരോഗ്യകേന്ദ്രമായ ഇവിടെ രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 2 വരെ രണ്ട് ഡോക്ടർമാരുടെ സേവനമാണുള്ളത്. കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്നതോടെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ മൂന്ന് ഡോക്ടർമാരുടെ സേവനം ലഭിക്കും.