പാലാ: ഖരജൈവ മാലിന്യങ്ങൾ ശേഖരിച്ച് വൈദ്യുതി അല്ലെങ്കിൽ പ്രകൃതി വാതകമാക്കി മാറ്റാനുള്ള പ്ലാന്റ് മീനച്ചിൽ താലൂക്കിൽ സ്ഥാപിക്കുക എന്ന ആശയവുമായി ഇന്ന് 2ന് പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ ബോധവത്ക്കരണ സെമിനാർ നടത്തുമെന്ന് പാലാ മാനേജ്‌മെന്റ് അസോസിയേഷൻ ഭാരവാഹികളായ മായാ രാഹുൽ, ക്യാപ്റ്റൻ ബാബു ജോസഫ്, പ്രൊഫ.സെലിൻ റോയി, സന്തോഷ് മാട്ടേൽ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിലെ ആദ്യത്തെ ഏകീകൃത മാലിന്യ ഊർജ്ജ പദ്ധതി പാലക്കാട് പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ ആശയവും സാങ്കേതിക വിദ്യകളും സമന്വയിപ്പിച്ചുകൊണ്ടുള്ള പദ്ധതിയാണ് മീനച്ചിൽ താലൂക്കിൽ വിഭാവനം ചെയ്യുന്നത്. പ്രതിദിനം 200 ടൺ മാലിന്യം വേർതിരിച്ച് വൈദ്യുതിയോ പ്രകൃതിവാതകമോ ആക്കി മാറ്റാൻ കഴിയും. ഇതുസംബന്ധിച്ചുള്ള വിശദമായ കാര്യങ്ങളാണ് ഇന്ന് നടക്കുന്ന സെമിനാറിൽ ചർച്ച ചെയ്യുന്നത്.

പാലാ നഗരസഭാ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്യും. ഹരികുമാർ മുഖ്യപ്രഭാഷണം നടത്തും. പാലാ മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് മായാ രാഹുൽ അദ്ധ്യക്ഷത വഹിക്കും.