കെഴുവംകുളം: ചെറുവള്ളിക്കാവ് ചിറക്കര വിഷ്ണുക്ഷേത്രത്തിൽ മുറ അഭിഷേകം തുടങ്ങി. ദേവതകളുടെ ചൈതന്യ വർദ്ധനവിനായാണ് മുറ അഭിഷേകം നടത്തുന്നത്. വേദമന്ത്രങ്ങൾക്കൊണ്ട് ദേവീദേവൻമാർക്ക് നടത്തുന്ന അഭിഷേകമാണ് മുറ അഭിഷേകം. അഭിഷേകം നടത്തുന്ന ദിവസങ്ങളിൽ ഭക്തർ ദർശനം നടത്തി തീർത്ഥം വാങ്ങി സേവിക്കുന്നത് ശ്രേഷ്ഠകരമാണെന്നാണ് വിശ്വാസം. തന്ത്രി മുണ്ടക്കൊടി ദാമോദരൻ നമ്പൂതിരി, മേൽശാന്തി ഇളംകുളത്തില്ലം ജയകൃഷ്ണൻ നമ്പൂതിരി എന്നിവരുടെ മുഖ്യസാന്നിധ്യത്തിൽ വേദപണ്ഡിതരായ കാപ്രയില്ലത്ത് ശ്രീശൻ നമ്പൂതിരി, മേൽപോയിലില്ലം കുമാരസ്വാമി എന്നിവരുടെ നേതൃത്വത്തിലാണ് മുറ അഭിഷേകം നടക്കുന്നത്. 24ന് സമാപിക്കും. ഫോൺ: 9947911100.