കടുത്തുരുത്തി: മാന്നാർ ശ്രീനാരായണ ദർശന പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനവും പതിനഞ്ചാമത് ശ്രീനാരായണ കൺവെൻഷനും 28ന് നടക്കുമെന്ന് എസ്.എൻ.ഡി.പി യോഗം 2485 ാം നമ്പർ മാന്നാർ ശാഖ പ്രസിഡന്റ് കെ.പി കേശവൻ, സെക്രട്ടറി ബാബു ചിത്തിരഭവൻ എന്നിവർ അറിയിച്ചു. 2019ൽ ശാഖ അംഗം എ.കെ.വാസു ഗ്രീൻലാൻഡ് 12 സെന്റ് സ്ഥലം ശാഖാ യോഗത്തിന് സംഭാവന നൽകിയിരുന്നു. ഒപ്പം ശാഖാ യോഗം വില കൊടുത്തു വാങ്ങിയ 4.5 സ്ഥലത്താണ് ആദംപള്ളി പുരയിടത്തിൽ ശ്രീനാരായണ ദർശന പഠനകേന്ദ്രം പൂർത്തിയായത്.
28 ന് രാവിലെ 9ന് കടുത്തുരുത്തി യൂണിയൻ സെക്രട്ടറി സി.എം. ബാബുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് എ. ഡി. പ്രസാദ് ആരിശ്ശേരി ശ്രീനാരായണ ദർശന പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. മോൻസ് ജോസഫ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ് കിഷോർകുമാർ മുഖ്യപ്രഭാഷണം നിർവഹിക്കും. യോഗം ബോർഡ് മെമ്പർ ടി.സി ബൈജു, ശാഖ പ്രസിഡന്റ് കെ.പി.കേശവൻ, സെക്രട്ടറി ബാബു ചിത്തിരഭവൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സ്റ്റീഫൻ പാറാവേലി, നോബി മുണ്ടക്കൽ, ശാഖ വൈസ് പ്രസിഡന്റ് ഷാജുകുമാർ കെ.എസ്, യൂണിയൻ കമ്മിറ്റി മെമ്പർ ലാലി ശശി, നിർമ്മാണ കമ്മിറ്റി കൺവീനർ എ.എൻ സുധാർത്ഥൻ, വനിതാസംഘം മാന്നാർ യൂണിറ്റ് പ്രസിഡന്റ് ഉഷാ മോഹനൻ, പി.പി അജിനാദ്, ഷൈല ബാബു, ഉഷാ ഷാജി, ആദർശ് വിഷ്ണു പ്രസാദ് എന്നിവർ പ്രസംഗിക്കും. ചടങ്ങിൽ ടി.സി ബൈജു, വിനോദ് ആപ്പാഞ്ചിറ, എ.കെ വാസു ആൻഡ് ഫാമിലി എന്നിവരെ ആദരിക്കും. വൈകിട്ട് 6ന് നടക്കുന്ന പതിനഞ്ചാമത് ശ്രീനാരായണ കൺവെൻഷൻ കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി. പ്രസാദ് ആരിശേരി ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.പി കേശവൻ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് പ്രഭാഷണം.