remash-p-das

വൈക്കം : തലയാഴം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ക്ഷീരകർഷകർക്കായി ക്ലസ്​റ്റർ രൂപീകരിച്ചു. 15 വാർഡുകളിലെ 280 ക്ഷീരകർഷകർക്ക് ആട്, പശു, താറാവ്,കോഴി എന്നിവയുടെ വിതരണത്തിനായി പദ്ധതി ആവിഷ്‌കരിച്ചു. പദ്ധതിയുടെ വിശദീകരണയോഗം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രമേഷ് പി. ദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജെൽസി സോണി അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ പി.ആർ. രജനി, പഞ്ചായത്ത് മെമ്പർമാരായ ഷീജ ഹരിദാസ്, സിനി സലി, കൊച്ചുറാണി ബേബി എന്നിവർ പ്രസംഗിച്ചു.