പാലാ : മാറുന്ന ലോക വീക്ഷണം ഈ നൂറ്റാണ്ടിൽ എന്ന വിഷയത്തിൽ സഫലം 55 പ്ലസ്സിൽ നടന്ന പ്രഭാഷണ പരമ്പരയിൽ മുൻ ചീഫ് സെക്രട്ടറിയും കവിയുമായ ഡോ. വി.പി.ജോയ് പങ്കെടുത്തു സംസാരിച്ചു. മുൻ ഐ.ജിയും ലളിതാംബിക അന്തർജ്ജനം ട്രസ്റ്റ് ചെയർമാനുമായ എൻ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സഫലം സെക്രട്ടറി വി. എം.അബ്ദുള്ള ഖാൻ,മാഗസിൻ എഡിറ്റർ രവി പുലിയന്നൂർ,ട്രഷറർ പി.എസ്.മധുസൂദനൻ എന്നിവർ പ്രസംഗിച്ചു. സാഹിത്യകാരൻ ചാക്കോ സി പൊരിയത്ത് പൊന്നാട അണിയിച്ച് ആദരിച്ചു. സദസിനോട് ഡോ.ജോയ് സംവദിച്ചു.