കോട്ടയം : കുറിച്ചി ഗ്രാമപഞ്ചായത്തിലെ പൊടിപ്പാറപമ്പ് ഹൗസ് റോഡ് 50 ലക്ഷം രൂപ മുടക്കി ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നു. നിർമ്മാണോദ്ഘാടനം നാളെ പൊടിപ്പാറ ജംഗ്ഷനിൽ വച്ച് ജോബ് മൈക്കിൾ എം.എൽ.എ നിർവഹിക്കും. കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ അദ്ധ്യക്ഷത വഹിക്കും. മലകുന്നം പൊടിപ്പാറയിൽ നിന്നാരംഭിച്ച് കല്ലുകടവിൽ റോഡിൽ എത്തിച്ചേരുന്നതാണ് റോഡ്. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടു കോടി രൂപയുടെ റോഡ് വികസനമാണ് കുറിച്ചിയിൽ മാത്രം നടത്തിയിരിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.