നീലൂർ : കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാസമിതിയുടെയും നീലൂർ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന കർഷകസംഗമം ഇന്ന് 2.30ന് നീലൂർ പള്ളി ഹാളിൽ നടക്കും. വികാരി ഫാ.മാത്യു പാറത്തോട്ടി ഉദ്ഘാടനം ചെയ്യും. കടനാട് ഫൊറോനാ പ്രസിഡന്റ് ബിനു വള്ളോംപുരയിടം അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ രൂപത ഡയറക്ടർ ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തും. രൂപത പ്രസിഡന്റ് എമ്മാനുവൽ നിധിരി, ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, എഡ്വിൻ പാമ്പാറ, സുരേഷ് കണങ്കൊമ്പിൽ എന്നിവർ പ്രസംഗിക്കും. കർഷകവേദി ചെയർമാൻ ടോമി കണ്ണിറ്റുമ്യാലിൽ കാർഷിക സെമിനാർ നായിക്കും. അടുക്കളത്തോട്ടം മത്സരത്തിൽ പങ്കെടുക്കുന്നവർക്കുള്ള വിത്തുകൾ സമ്മേളനത്തിൽ വിതരണം ചെയ്യും.