വല്യാട് : എസ്.എൻ.ഡി.പി യോഗം 34ാം നമ്പർ വല്യാട് ശാഖയുടെ കീഴിലുള്ള വയൽവാരം കുടുംബയൂണിറ്റിന്റെ വാർഷിക പൊതുയോഗം ഇന്ന് ഉച്ചയ്ക്ക് 1.30 ന് സമൂഹപ്രാർത്ഥനയോടെ നടക്കും. സമ്മേളനം ശാഖാ വൈസ് പ്രസിഡന്റ് പി.ഡി സഹദേവൻ ഉദ്ഘാടനം ചെയ്യും. കൺവീനർ ഓമന ദിലീപ് അദ്ധ്യക്ഷത വഹിക്കും. സൗമ്യ ഷിജു പ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി കെ.ടി റെജി മുഖ്യപ്രഭാഷണം നടത്തും. കമ്മിറ്റി അംഗങ്ങളായ കെ.വി സതീശൻ, കെ.പി കണുമോൻ, ഹരീഷ് ബാബു, പ്രദീപ് കുമാർ എന്നിവർ പങ്കെടുക്കും. തുടർന്ന് തിരഞ്ഞെടുപ്പ്. ജയാ സോമൻ സ്വാഗതവും, ജോയിന്റ് കൺവീനർ അമ്പിളി സന്തോഷ് നന്ദിയും പറയും.