പള്ളം: എസ്.എൻ.ഡി.പി യോഗം പള്ളം 28 എ ശാഖയിലെ കുമാരനാശാൻ സ്മാരക കുടുംബയൂണിറ്റ് യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കാടത്തറയിൽ ഹരിലാലിന്റെ വസതിയിൽ നടക്കും. കൺവീനർ വിപിൻകുമാർ അദ്ധ്യക്ഷത വഹിക്കും. ശാഖാ പ്രസിഡന്റ് രാഘവൻ മണലേൽ പങ്കെടുക്കും.
ഡോ.പൽപ്പു കുടുംബയൂണിറ്റ് യോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് തൈച്ചിറയിൽ സുരേഷ് കൃഷ്ണന്റെ വസതിയിൽ നടക്കും. കൺവീനർ വിനീത സുരേഷ് അദ്ധ്യക്ഷത വഹിക്കും. ശാഖാ വൈസ് പ്രസിഡന്റ് ടി.കെ റെജിമോൻ, ദേവസ്വം കമ്മിറ്റി അംഗം കെ.വി സോമൻ എന്നിവർ പങ്കെടുക്കും.
വല്ലഭശേരി ഗോവിന്ദൻ വൈദ്യൻ സ്മാരക കുടുംബയൂണിറ്റ് യോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് തെക്കേപ്പറമ്പിൽ ഗോപിയുടെ വസതിയിൽ നടക്കും. ജോയിന്റ് കൺവീനർ മോഹനൻ അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി പി.എം വിശ്വനാഥൻ, ശാഖാ കമ്മിറ്റി അംഗങ്ങളായ പി.എം അനിൽ, പി.ജി ചന്ദ്രൻ എന്നിവർ പങ്കെടുക്കും.