ചങ്ങനാശേരി : സാമൂഹ്യ വിരുദ്ധർ ബൈക്ക് തീയിട്ട് നശിപ്പിച്ചതായി പരാതി. തൃക്കൊടിത്താനം അമര ആശാരിമുക്ക്
മാറാട്ട്കളം വീട്ടീൽ തോമസ് കുര്യാക്കോസിന്റെ (സബിൻ) പൾസർ ബൈക്കാണ് കഴിഞ്ഞദിവസം അർദ്ധരാത്രിയിൽ സാമുഹൃ വിരുദ്ധർ തീയിട്ട് നശിപ്പിച്ചത്. കോട്ടമുറിയിൽ വർക്ക്‌ഷോപ്പ് നടത്തുന്ന സബിൻ വീടുപണിയും മറ്റു നിർമ്മാണ ജോലികളും നടക്കുന്നതിനാൽ ബൈക്ക് മൂന്നു ദിവസമായി അയൽവീട്ടിലാണ് സൂക്ഷിച്ചിരുന്നത്. സബിന്റെ തന്നെ ഉടമസ്ഥതയിലുള്ള കാറും ,ഗുഡ്സ് വാഹനവും കത്തിനശിച്ച ബൈക്കിന് സമീപമുണ്ടായിരുന്നു. ഈ വാഹനങ്ങളിലേക്ക് തീപടർന്നിട്ടില്ല.ബൈക്ക് പാർക്ക് ചെയ്തിരുന്ന വീട്ടിൽ പ്രായമേറിയ ഒരു സ്ത്രീ മാത്രമായിരുന്നു താമസിച്ചിരുന്നത്. ഇന്നലെ രാവിലെയാണ് സംഭവം പുറത്തറിയുന്നത്.
അടിക്കുറിപ്പ് :
തൃക്കൊടിത്താനം അമര ആശാരി മുക്കിൽ മാറാട്ട് കളം വീട്ടിൽ സബിന്റെ ബൈക്ക് തീയിട്ട് നശിപ്പിച്ച നിലയിൽ.