കോട്ടയം : ഡ്രീം മേക്കേഴ്‌സ് ക്രിയേറ്റീവ് ആർട്ട് ഗ്രൂപ്പിന്റെ ചിത്രപ്രദർശനം ആരംഭിച്ചു. കോട്ടയം ആർട്ട് ഫൗണ്ടേഷൻ പ്രസിഡന്റ് ടി.ആർ ഉദയകുമാർ ഉദ്ഘാടനം നിർവഹിച്ചു. ഫാ.റോയി എം.തോട്ടം അദ്ധ്യക്ഷത വഹിച്ചു. സി.സി അശോകൻ, മിനി ശർമ്മ, തോമസ് രാമപുരം, ബേബി മണ്ണത്തൂർ എന്നിവർ പങ്കെടുത്തു. തോമസ് രാമപുരം, ബേബി മണ്ണത്തൂർ, ഗോപി സംക്രമണം, ശുഭ എസ്.നാഥ്, ടി.എ തങ്കച്ചൻ, സി.സി ഷാജിമോൻ എന്നിവരുടെ ജലച്ഛായ ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. 26ന് സമാപിക്കും. രാവിലെ 10 മുതൽ വൈകന്നേരം 6.30 വരെയാണ് സമയം.