social
ഇന്ത്യ സോഷ്യൽ വർക്ക് മാസാചരണത്തിന്റെ സംസ്ഥാനതല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കാനഡയിലെ ഒന്റാരിയോ സോഷ്യൽ വർക്കേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോജി എം.ജോൺ നിർവഹിക്കുന്നു.

കോട്ടയം: സോഷ്യൽ വർക്ക് മാസാചരണത്തിന്റെ സംസ്ഥാനതല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കാനഡയിലെ ഒന്റാരിയോ സോഷ്യൽ വർക്കേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോജി എം.ജോൺ നിർവഹിച്ചു. ക്യാപ്‌സ് പ്രസിഡന്റ് ചെറിയാൻ പി.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.ഐപ്പ് വർഗീസ് മുഖ്യ സന്ദേശം നൽകി. ഡോ. ജെയ്‌സൺ ഫിലിപ്പ് ആലപ്പാട്ട്, ശ്രീദേവി, മിലൻ എന്നിവർ പങ്കെടുത്തു. സെപ്തംബർ 5 വരെയാണ് മാസാചരണം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിലവിലുള്ള മെമ്പർ അസോസിയേഷനുകൾ വിവിധ പരിപാടികളോടെ മാസാചരണം നടക്കും. ഇതിന്റെ ഭാഗമായി വിവിധ പരിപാടികളും സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:9526019334.