തെക്കേത്തുകവല: ചിറക്കടവ് അഗ്രിക്കൾച്ചറൽ ഇംപ്രൂവ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റി കർഷകസെമിനാറും ഫലവൃക്ഷത്തൈ വിതരണവും നടത്തി. പ്രസിഡന്റ് അഡ്വ.ജോർജ് വി.തോമസ് അദ്ധ്യക്ഷത വഹിച്ചു. സി.ജി.രാജൻ, ജി.പ്രവീൺകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ചിറക്കടവ് കൃഷി ഓഫീസർ പ്രജിത പ്രകാശ് സെമിനാർ നയിച്ചു.