ചങ്ങനാശേരി : എ.വി റസൽ മെമ്മോറിയൽ സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനം 26 ന് നടക്കും. പായിപ്പാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലാണ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജു സുജിത്തിന്റെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കിയത്. 55 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജു നാരായണ സ്വാമി തുടങ്ങിയവർ പങ്കെടുക്കും.