കോട്ടയം:സി.ബി.എസ്.ഇ ക്ലസ്റ്റർ ഇലവൺ ബാസ്‌കറ്റ്ബാൾ ടൂർണമെന്റ് ഉദ്ഘാടനം ഇന്ന് 2ന് കോട്ടയം ലൂർദ് പബ്ലിക് സ്‌കൂൾ ബിഷപ്പ് ചാൾസ് മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്യും. ബെന്നി ജോർജ്, ജോർജ് ജേക്കബ് എബ്രഹാം, രഞ്ജിത്ത് , സ്‌കൂൾ മാനേജർ ഫാ.ജേക്കബ് വട്ടക്കാട്ട്, സ്‌കൂൾ പ്രിൻസിപ്പൽ ഫാ.തോമസ് പറത്താനം, ട്രസ്റ്റി സിജോ സൈമൺ, പി.ടി.എ പ്രസിഡന്റ് എസ്.ഗോപകുമാർ എന്നിവർ പങ്കെടുക്കും. ഇന്നലെ ആരംഭിച്ച ടൂർണമെന്റിൽ 30 ഓളം ടീമുകൾ മത്സരിച്ചു. 27ന് വൈകുന്നേരം സമാപന സമ്മേളനം ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനദാനവും കോട്ടയം ജില്ലാ ചീഫ് ജുഡീഷ്യൽ ജഡ്ജ് എച്ച്.റോഷ്‌നി.എച്ച് നിർവഹിക്കും.