കാളികാവ്: കാളികാവ് ശ്രീബാലസുബ്രഹ്മണ്യസ്വാമി ദേവസ്വം ക്ഷേത്രത്തിന്റെയും എസ്.എൻ.ഡി.പി യോഗം 104 കളത്തൂർ, 5353 കുറവിലങ്ങാട്, 5354 കാളികാവ്, 6424 ഇലയ്ക്കാട് എന്നീ ശാഖകളുടെ സംയുക്ത ആഭിമുഖ്യത്തിലും ശ്രീനാരായണ ഗുരുദേവന്റെ 171ാമത് ജയന്തി ആഘോഷം വിപുലമായ ചടങ്ങുകളോടെ നടത്തുമെന്ന് കാളികാവ് ദേവസ്വം പ്രസിഡന്റ് ശ്യാമള ലക്ഷ്മണൻ, സെക്രട്ടറി കെ പി വിജയൻ, വൈസ് പ്രസിഡന്റ് ഇൻ ചാർജ് പി.എൻ തമ്പി എന്നിവർ അറിയിച്ചു.
സെപ്തംബർ 7ന് രാവിലെ 8.30ന് ദേവസ്വം പ്രസിഡന്റ് ശ്യാമള ലക്ഷ്മണൻ പതാക ഉയർത്തും. ശാഖ പ്രസിഡന്റുമാരായ എം പി സലിംകുമാർ, കെ അനിൽകുമാർ, ഗീത കെ സോമൻ, സി.റ്റി ബൈജു എന്നിവർ ചതയദിന സന്ദേശം നൽകും. 9ന് ഗുരുപൂജ, 9.15ന് ഗുരുദേവ കൃതികളുടെ പാരായണം, 12ന് ചതയ പൂജ പ്രസാദവിതരണം, ഉച്ചകഴിഞ്ഞ് 3.30ന് കുറവിലങ്ങാട് ശാഖാ വക കോഴ വയൽവാരത്തപ്പൻ പ്രാർത്ഥനാഹാളിൽ നിന്നും ജയന്തി ഘോഷയാത്ര പുറപ്പെടും. കടുത്തുരുത്തി യൂണിയൻ സെക്രട്ടറി സി.എം. ബാബു ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. ഘോഷയാത്ര കാളികാവ് ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്നശേഷം വൈകിട്ട് 5ന് പൊതുസമ്മേളനം. കടുത്തുരുത്തി യൂണിയൻ കൗൺസിലർ എം.ഡി.ശശിധരൻ യോഗം ഉദ്ഘാടനവും സമ്മാനദാനവും സ്‌കോളർഷിപ്പ് വിതരണവും നിർവഹിക്കും. ശാഖ സെക്രട്ടറിമാരായ പി പി. ചന്ദ്രഹാസൻ, കെ.ജി. മനോജ്, ബിബിൻ. കെ തമ്പി, ബിനേഷ് കുമാർ എന്നിവർ പ്രസംഗിക്കും.തുടർന്ന് പായസദ്യ.

ചിങ്ങത്തിലെ ചതയദിനപൂജയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചതായി ദേവസ്വം സെക്രട്ടറി കെ പി.വിജയൻ അറിയിച്ചു. വിവരങ്ങൾക്ക്: 8281507231