മാഞ്ഞൂർ: മാഞ്ഞൂർ ഗവ. ഹൈസ്‌കൂൾ ഹാളിൽ സോഷ്യൽ ജസ്റ്റിസ് ഫോറം സംഘടിപ്പിച്ച മാനവീയം സാംസ്‌കാരിക കൂട്ടായ്മ
സംസ്ഥാന പ്രസിഡന്റ് കെ.എം വർഗീസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി വിനോദ് തൂമ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചു. കലാസാംസ്‌കാരിക മികവിന് ആർ.കെ മാമല, ജോയി കൽപകശ്ശേരി, മഞ്ജു കെ. തങ്കപ്പൻ,അർപ്പിത് ടി.ജോഷി എന്നിവരെ ആദരിച്ചു. പ്രതിഭാസംഗമം മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ, കുഞ്ഞിളം കയ്യിൽ സമ്മാനം വിതരണം സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോഷിബ ജെയിംസ് എന്നിവർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷീല ദിലീപ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെയ്‌നി തോമസ് അദ്ധ്യാപകരെയും, സംസ്ഥാന കമ്മിറ്റി അംഗം വി.വി കനകാംബരൻ മാതാപിതാക്കന്മാരെയും ആദരിച്ചു. സുശീല ഗോപാലൻ മതേതര സന്ദേശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബിജോയി ചെറിയാൻ, ജമിനി എബ്രഹാം, ട്വിങ്കിൾ ജോഷി, ലിഷാമോൾ, ശാരിക തരുൺ, ജിഷ ജെമിനി തുടങ്ങിയവർ പങ്കെടുത്തു. ആർ.അജയകുമാർ സ്വാഗതവും, പ്രീനു സുനീഷ് നന്ദിയും പറഞ്ഞു.