കോട്ടയം: അകലക്കുന്നം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി വയോജന കലാകായിക മേള 'വർണ്ണ ചിറകുകൾ' പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടത്തി. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മത്സര വിജയികൾക്കുള്ള സമ്മാനദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായറുകുളം മുഖ്യപ്രഭാഷണം നടത്തി. ജേക്കബ് തോമസ് താന്നിക്കൽ, ശ്രീലത ജയൻ, ജാൻസി ബാബു, മാത്തുക്കുട്ടി ആന്റണി, കെ.കെ. രഘു, ബെന്നി വടക്കേടം, രാജശേഖരൻ നായർ, ജീന ജോയി, സീമ പ്രകാശ്, ജോർജ് തോമസ്, ഷാന്റി ബാബു, സജിത് മാത്യുസ്, കെ. താജുമ്മ, പി.കെ ദിനു എന്നിവർ പങ്കെടുത്തു.