വൈക്കം: എസ്.എൻ.ഡി.പി യോഗം 1295ാം നമ്പർ ചെമ്മനത്തുകര വടക്ക് ശാഖാ യോഗത്തിന്റെ ചെമ്പഴന്തി കുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷവും, മുത്തശ്ശി മുത്തശ്ശൻമാരെ ചതയ പുടവ കൊടുത്ത് ആദരിക്കലും, മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നടത്തി.

സമ്മേളനം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പുഷ്പൻ നമ്പ്യത്ത് അദ്ധ്യക്ഷത വഹിച്ചു. യൂണി​റ്റ് ചെയർമാൻ പി.വി ഷാജിമോൻ, കൺവീനർ ഗീത പ്രസന്നൻ, വി.വി കനകാമ്പരൻ, അജയൻ കോക്കാട്ട്, രുഗ്മിണി ബാബു, പുഷ്പ പടിഞ്ഞാറെ നമ്പ്യത്ത്, സിനി ബിനു, രശ്മി ബ്രിജിലാൽ, സ്മിത ബിജു, ആശാ ലക്ഷ്മി, മണിയമ്മ കോക്കാട്ട് എന്നിവർ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി ബ്രിജിലാൽ അവാർഡുകൾ വിതരണം ചെയ്തു.