പൊൻകുന്നം: പതിനെട്ടാമത് പൊൻകുന്നം ഗണേശോത്സവം നാളെ മുതൽ 31 വരെ പൊൻകുന്നം രാജേന്ദ്ര മൈതാനിയിൽ നടക്കും. നാളെ വൈകിട്ട് 4.30 ന് കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നിന്ന് ശോഭായാത്ര. തുടർന്ന് ആറിന് ഭാഗവതാചാര്യൻ സ്വാമി ഉദിത് ചൈതന്യ ഗണേശോത്സവം ഉദ്ഘാടനം ചെയ്യും. സൂര്യകാലടി സൂര്യൻ ഭട്ടതിരിപ്പാട് ഭദ്രദീപ പ്രകാശനം നടത്തും. ഏഴിന് ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യം നയിക്കുന്ന സമ്പ്രദായിക് ഭജൻഭക്തി. 28 ന് വൈകിട്ട് 6.30 ന് ഗണേശപൂജയ്ക്കുശേഷം കളറിംഗ് മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ.പ്രസന്നകുമാർ പ്രഭാഷണം നടത്തും. എട്ടിന് കോഴിക്കോട് പ്രശാന്ത്വർമ്മ നയിക്കുന്ന മാനസജപലഹരി ഭജൻസ്.
29 ന് വൈകിട്ട് നാലുമുതൽ വിവിധ നാരായണീയസമിതികൾ പങ്കെടുക്കുന്ന നാരായണീയസന്ധ്യ. 6.30ന് ഗണേശപൂജയ്ക്കുശേഷം രാമായണപരീക്ഷ ഒന്നാംശ്രേണിയുടെ സമ്മാനദാനം. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി രാജേഷ് നാദാപുരത്തിന്റെ പ്രഭാഷണം. എട്ടിന് നന്ദഗോവിന്ദം ഭജൻസിന്റെ ഭജന. 30 ന് വൈകിട്ട് ഗണേശപൂജയ്ക്കുശേഷം രാമായണമത്സരം രണ്ടാംശ്രേണിയുടെ സമ്മാനദാനം. ചലച്ചിത്രതാരം അഖില ശശിധരൻ പ്രഭാഷണം നടത്തും. സുമേഷ് അയിരൂർ നയിക്കുന്ന ഭക്തിഗാനമേള. 31ന് രാവിലെ ഏഴുമുതൽ ബാലുശ്ശേരി ഹരിനമ്പൂതിരിയുടെ നേതൃത്വത്തിൽ സർവേശ്വര സാമൂഹിക മഹാഗണപതി ഹോമം. തുടർന്ന് സംഗീതസദസും ഭജൻസും. വൈകിട്ട് 3.30 ന് വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തുന്ന നിമഞ്ജന ഘോഷയാത്രകൾ ഒത്തുചേർന്ന് പൊൻകുന്നം നഗരത്തിൽ നിന്നും മഹാഘോഷയാത്രയായി മണക്കാട് ശ്രീഭദ്രാക്ഷേത്രക്കടവിലേക്ക് പുറപ്പെടും. മണക്കാട്ട് കടവിലാണ് ഗണേശവിഗ്രഹനിമഞ്ജനം.