ഈരാറ്റുപേട്ട: പ്രായപൂർത്തിയാകാത്ത 11കാരിയായ പെൺകുട്ടിയുടെ നേരെ ലൈംഗികാധിക്ഷേപം നടത്തിയ കേസിൽ വയോധികനായ പ്രതിയ്ക്ക് 10 വർഷം കഠിനതടവും 35,000 രൂപ പിഴയും. കടനാട് പിഴക് മുഖത്തറയിൽ വീട്ടിൽ കരുണാകരൻ (74) ആണ് ശിക്ഷിച്ചത്. ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് റോഷൻ തോമസാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചാൽ 30,000 രൂപ പെൺകുട്ടിയ്ക്ക് നൽകുന്നതിനും ഉത്തരവായി. 2024 നവംബർ 23നാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ജോസ് മാത്യു തയ്യിൽ ഹാജരായി.