ചങ്ങനാശേരി : പായിപ്പാട് പഞ്ചായത്തിൽ പൂർത്തീകരിച്ച വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് നാലുകോടി സെന്റ്.തോമസ് ചർച്ച് ഓഡിറ്റോറിയത്തിൽ മന്ത്രി വി.എൻ.വാസവൻ നിർവഹിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി മോഹനൻ അറിയിച്ചു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പതിനഞ്ചാം വാർഡിലെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ വാർഷികാഘോഷം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്യും. വനിതാ ഫിറ്റ്‌നസ് സെന്റർ ജില്ലാ പഞ്ചായത്ത് വികസനകാര്യസ്ഥിരംസമിതി അദ്ധ്യക്ഷ മഞ്ജു സുജിത്ത് ഉദ്ഘാടനം ചെയ്യും. ഗവ.പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമി മുഖ്യപ്രഭാഷണം നടത്തും.