കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിത ഡോക്ടറുടെ കാർ നിയന്ത്രണം വിട്ട് ഇരുമ്പ് തൂണുകൾ തകർത്തു. ആശുപത്രിയിലെ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന കാർ വനിത ഡോക്ടർ പുറത്തേയ്ക്കിറക്കുമ്പോഴാണ് അപകടം. ആശുപത്രി കോമ്പൗണ്ടിലെ റോഡിലൂടെ വന്ന മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ ബ്രേക്കിട്ടപ്പോൾ കാറിന്റെ നിയന്ത്രണം വിട്ട് എതിർ വശത്തു നിന്നിരുന്ന വൈദ്യുതി പോസ്റ്റിനോട് ചേർന്ന ഇരുമ്പു തൂണുകളിൽ ഇടിയ്ക്കുകയായിരുന്നു. വൈദ്യുതി പോസ്റ്റിൽ ഇടിക്കാതിരുന്നതിനാൽ വലിയ അപകടം സംഭവിച്ചില്ല. കാർഡിയോളജി വിഭാഗത്തിന് സമീപമാണ് സംഭവം.