കോട്ടയം : പരസ്പരം മാസികയുടെ 19-ാമത് എം.കെ.കുമാരൻ സ്മാരക കവിതാ പുരസ്കാരത്തിനും

10-ാമത് രവി ചൂനാടൻ സ്മാരക കഥാ പുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും കൂടുവാൻ പാടില്ല. പ്രസിദ്ധീകരിക്കാത്തതും മൗലികവുമായ ഒരു രചനയുടെ ഡി.ടിപി ചെയ്ത മൂന്നു കോപ്പികൾ, സാഹിത്യ സംബന്ധമായ ലഘു വ്യക്തിവിവരണവും ''ഈ രചന പ്രസിദ്ധീകരിച്ചതല്ല" എന്ന സത്യവാങ്മൂലവും ചേർത്ത് ഒക്ടോബർ 31 ന് മുൻപ് ലഭിക്കത്തക്കവിധം അയക്കണം. വിലാസം : ഔസേഫ് ചിറ്റക്കാട്, ചീഫ് എഡിറ്റർ, പരസ്പരം മാസിക, മര്യാത്തുരുത്ത് പി.ഒ, കോട്ടയം 686017. രചയിതാവിന്റെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ പ്രത്യേകം പേപ്പറിൽ രേഖപ്പെടുത്തുക. പ്രായപരിധിയില്ല. വിദ്യാർത്ഥികൾ സ്ഥാപനത്തിന്റെ പേരും ക്ലാസും രേഖപ്പെടുത്തണം. 1001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയ പുരസ്കാരം 2026 ജനുവരിയിൽ കോട്ടയത്ത് ചേരുന്ന മാസികയുടെ 22-ാം വാർഷിക സമ്മേളനത്തിൽ സമ്മാനിക്കും. മികച്ച രചനകൾ പരസ്പരം മാസികയിൽ പ്രസിദ്ധീകരിക്കുന്നതാണ്.