അയ്മനം: ശ്രീനരസിംഹ സ്വാമി ക്ഷേത്രത്തിൽ ഉത്സവം 29ന് , കൊടിയേറി സെപ്റ്റംബർ 5ന് ആറാട്ടോടെ സമാപിക്കും. സെപ്റ്റംബർ 3ന് അയ്മനം പൂരവും 5ന് രാവിലെ തിരുവോണം തൊഴീലും ഉണ്ടാവും. 29 ന് വൈകിട്ട് 7ന് സാംസ്‌കാരിക സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗാനമേള. സെപ്റ്റംബർ 2ന് വൈകിട്ട് 5ന് ഓട്ടൻതുള്ളൽ 6ന് ദേശവിളക്ക്, 10ന് മേജർ സെറ്റ് കഥകളി, 3ന് വൈകിട്ട് 5.30 ന് പൂരം, പഞ്ചാരിമേളം. 4ന് രാത്രി 10ന് സംഗീതസദസ്, 12.30ന് പള്ളിനായാട്ട്, 5ന് രാവിലെ 7ന് തിരുവോണം തൊഴീൽ, വൈകിട്ട് 5ന് ആറാട്ടു പഞ്ചവാദ്യം- കോങ്ങാട് മധുവും സംഘവും, വൈകിട്ട് 6.30ന് ആറാട്ട് എഴുന്നള്ളിപ്പ്, 7.30ന് നാദസ്വരക്കച്ചേരി - ഹരിപ്പാട് മുരുകദാസ് 9ന് നാമാർച്ചനഘോഷം, പുലർച്ചെ 4.30ന് വെടിക്കെട്ട്‌, 5ന് കൊടിയിറക്ക്.