ഏഴാച്ചേരി: സർപ്പദോഷ നിവാരണത്തിനും സർവ്വൈശ്വര്യ വർദ്ധനവിനുമായി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ 30ന് സർപ്പബലി നടത്തും. 30ന് ദീപാരാധനയ്ക്ക് ശേഷം തന്ത്രി പെരിയമന നാരായണൻ നമ്പൂതിരി, മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ കാവിൻപുറം ക്ഷേത്രത്തിൽ ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായാണ് സർപ്പബലി നടത്തുന്നതെന്ന് ദേവസ്വം ഭാരവാഹികളായ റ്റി.എൻ. സുകുമാരൻ നായർ, ചന്ദ്രശേഖരൻ നായർ പുളിക്കൽ, ഭാസ്‌കരൻ കൊടുങ്കയം, സുരേഷ് ലക്ഷ്മിനിവാസ്, ജയചന്ദ്രൻ വരകപ്പള്ളിൽ, സി.ജി. വിജയകുമാർ, ആർ.സുനിൽകുമാർ എന്നിവർ പറഞ്ഞു.
ഇന്ന് വിനായകചതുർത്ഥി ആഘോഷത്തോടെ ചടങ്ങുകൾക്ക് തുടക്കമാവും. രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം. നാരങ്ങാമാല ചാർത്തലും പാൽപ്പായസ നേദ്യവും നടക്കും. നാളെ മൃത്യുഞ്ജയഹോമം, സുദർശനഹോമം, അഘോരഹോമം, ആവാഹനം, ഉച്ചാടനം എന്നിവ നടക്കും. 29ന് തിലഹോമം, സുകൃതഹോമം, ദീപാന്തശുദ്ധി. 30ന് തിലഹോമവും 12000 സംഖ്യ മൂലമന്ത്രംകൊണ്ട് പുഷ്പാഞ്ജലിയും നടക്കും. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം സർപ്പബലി ആരംഭിക്കും. 31ന് തിലഹോമം ദ്വാദശപൂജ, കാൽകഴുകി ഊട്ട്, സായൂജ്യ പൂജ എന്നിവയോടെ ദേവപ്രശ്നപരിഹാര ക്രിയകൾക്ക് സമാപനമാകും. സർപ്പബലിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭക്തർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 9745260444.