കുറിച്ചി: മഹാത്മ അയ്യൻകാളിയുടെ 162ാമത് ജന്മദിന മഹോത്സവം ആഗസ്ത് 28 മുതൽ സെപ്തംബർ 6 വരെ ഷെഡ്യൂൾഡ്കാസ്റ്റ് റസിഡന്റ്‌സ് അസോസിയേഷൻ സി.എസ്.ഡി.എസ്, കെ.പി.എം.എസ്, എ.കെ.സി.എച്ച്.എം.എസ്, എസ്.ജെ.പി.എസ്, കെ.സി.എസ്, കെ.എച്ച്.സി.എസ്, എസ്.എം.എസ്, കെ.എച്ച്.എസ്.എസ് തുടങ്ങിയ സമുദായ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ കുറിച്ചിയിൽ നടക്കും. 28ന് പതാക ഉയർത്തൽ, പുഷ്പാർച്ചന, വിളംബര ജാഥ, സാംസ്‌കാരിക ഘോഷയാത്ര, പായസവിതരണം, ജന്മദിനസമ്മേളനം, നാടൻപാട്ട്, നാടകം തുടങ്ങിയ പരിപാടികളോടെ നടക്കും. വൈകുന്നേരം 6ന് ജന്മദിന സമ്മേളനം പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ടോമിച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്യും. ഡോ.വി നിൽപോൾ മുഖ്യപ്രഭാഷണം നടത്തും. ഡോ.ജോബിൻ എസ്.കൊട്ടാരം വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യും. സെപ്തംബർ 5ന് വൈകുന്നേരം നാലിന് വാഹനവിളംബര ജാഥ കേളൻ കവലയിൽ നിന്നും ആരംഭിക്കും. സെപ്തംബർ 6ന് ഉച്ചകഴിഞ്ഞ് 2ന് സാംസ്‌കാരിക ഘോഷയാത്ര, 5ന് സാംസ്‌കാരിക സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. ചെയർമാൻ പി.പി വിജയൻ അദ്ധ്യക്ഷത വഹിക്കും. കെ.അംബുജാക്ഷൻ മുഖ്യപ്രഭാഷണം നടത്തും ഡോ.വിനീത വിജയൻ, സിനി ആർട്ടിസ്റ്റ് വൈക്കം ഭാസി തുടങ്ങിയവർ പങ്കെടുക്കും. സ്വാഗത സംഘം ജനറൽ കൺവീനർ സി.കെ ബിജുക്കുട്ടൻ സ്വാഗതവും ജോയിന്റ് കൺവീനർ പി.എസ് പ്രേം സാഗർ നന്ദിയും പറയും.