വയലാ:എസ്.എൻ.ഡി.പി യോഗം 1131ാം വയലാ ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ 171 മത് ജയന്തി സെപ്തംബർ 7ന് ശാഖ യോഗത്തിന്റെയും വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, കുടുംബയൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിക്കുമെന്ന് സെക്രട്ടറി സജീവ് വയല അറിയിച്ചു. രാവിലെ 7.30ന് ഗുരുപൂജ, 8ന് ശാഖ പ്രസിഡന്റ് അനിൽകുമാർ പി.ടി പതാക ഉയർത്തും. 8.30ന് വിശേഷാൽ പൂജ, 10ന് സമൂഹ പ്രാർത്ഥന, 1 ന് മഹാഗുരുപൂജ, ഉച്ചകഴിഞ്ഞ് 3ന് വയലാ അച്ചുകുന്ന് ജംഗ്ഷനിൽ നിന്നും ഘോഷയാത്ര, 3.30ന് പാലക്കാട്ടുകുന്ന് ജംഗ്ഷനിൽ സ്വീകരണം, തുടർന്ന് 4ന് വയല സ്‌കൂൾ ജംഗ്ഷനിൽ സ്വീകരണം, 4.30ന് ക്ഷേത്രാങ്കണത്തിൽ ഘോഷയാത്ര എത്തിച്ചേരും. തുടർന്ന് പായസസദ്യ.

മോനിപ്പള്ളി: എസ്.എൻ.ഡി.പി യോഗം 407ാംനമ്പർ മോനിപ്പിള്ളി ശാഖയിൽ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ശാഖ ചെയർമാൻ പി.കെ ബാബു പൊട്ടയിൽ, കൺവീനർ കെ.എസ് ജയപ്രകാശ് എന്നിവർ അറിയിച്ചു. രാവിലെ 7ന് ഗുരുപൂജ, 7.30ന് ഗുരുദേവ ക്ഷേത്രത്തിന് മുന്നിൽ ശാഖ ചെയർമാൻ പി കെ ബാബു പൊട്ടയിൽ പതാക ഉയർത്തും. 9 ന് വിശേഷാൽ ഗുരുപൂജ, 9.30 ന് സമൂഹശാന്തി ഹവനവും സർവൈശ്വര്യപൂജയും. ഉച്ചകഴിഞ്ഞ് നാലിന് ഘോഷയാത്ര, തുടർന്ന് സംയുക്ത സാംസ്‌കാരിക ഘോഷയാത്ര. മോനപ്പിള്ളി തിരുഹൃദയ ദേവാലയം വികാരി ഫാ. ജോസ് നെടുങ്ങാട് ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. വൈകിട്ട്
7.30ന് നടക്കുന്ന ജയന്തി സമ്മേളനം കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശേരി ഉദ്ഘാടനം ചെയ്യും. ശാഖാ ചെയർമാൻ പി.കെ ബാബു പൊട്ടയിൽ അധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി സി എം.ബാബു ജയന്തി സന്ദേശവും എൻഡോമെന്റ് വിതരണവും നിർവഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് കെ എസ് കിഷോർകുമാർ സമ്മാനദാനം നിർവഹിക്കും. യൂണിയൻ കൗൺസിലർ രാജൻ കപ്പിലാംകൂട്ടം, മോനിപ്പള്ളി ദേവീക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ജയകുമാർ പുത്തൻപുരയിൽ, കെ.എസ് ജയപ്രകാശ്, സുബിൻ ബാബു എന്നിവർ പ്രസംഗിക്കും. തുടർന്ന് മഹാപ്രസാദഊട്ട്.


വാലാച്ചിറ: എസ്.എൻ.ഡി.പി യോഗം 6383 ാം വാലാച്ചിറ ശാഖയിൽ ജയന്തി ആഘോഷവും ഓണാഘോഷവും 6, 7 തീയതികളിൽ നടക്കും.
6ന് രാവിലെ 9. 30ന് നടക്കുന്ന കായിക മത്സരങ്ങൾ ശാഖ പ്രസിഡന്റ് സോമൻ കണ്ണൻപുഞ്ചയിൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് കായിക മത്സരങ്ങൾ.

7ന് രാവിലെ 8ന് സമൂഹ പ്രാർത്ഥന, 9ന് ഇരുചക്ര വാഹനറാലി, 10ന് ചതയപ്രാർത്ഥന, 12.30ന് പ്രസാദഊട്ട്, ഉച്ചകഴിഞ്ഞ് 4.30 ന് ശാഖ അങ്കണത്തിൽ നിന്നും ജയന്തി ഘോഷയാത്ര. വൈകിട്ട് 6.45ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കോട്ടയം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ പ്രസാദ് എം.കെ ഉദ്ഘാടനം ചെയ്യും. കടുത്തുരുത്തി യൂണിയൻ സെക്രട്ടറി സി.എം ബാബു മുഖ്യപ്രഭാഷണം നിർവഹിക്കും. ശാഖാ പ്രസിഡന്റ് സോമൻ കണ്ണൻപുഞ്ചയിൽ അദ്ധ്യക്ഷത വഹിക്കും. ഫാ.ജോസഫ് മേയ്ക്കൽ, സിറിയക് ജോർജ്, പ്രശാന്ത് തോട്ടത്തിൽ, വിനീത അനിൽകുമാർ, ലൈസമ്മ മാത്യു, ഷിബു കെ.പി എന്നിവർ പ്രസംഗിക്കും. തുടർന്ന് തിരുവാതിരകളി, കൈകൊട്ടിക്കളി ചിലമ്പാട്ടം.

മധുരവേലി: എസ്.എൻ.ഡി.പി യോഗം 928 ാം നമ്പർ മധുരവേലി ശാഖയിൽ 7ന് രാവിലെ 7.15ന് കൊടിയേറ്റ്, 10ന് സാംസ്‌കാരിക സമ്മേളനം. ശാഖ പ്രസിഡന്റ് ബിജു കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിക്കും. കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി. പ്രസാദ് ആരിശേരി ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി സി.എം. ബാബു, പി.കെ പ്രശോഭനൻ, കെ.സോമൻ, രഞ്ജിത്ത് തങ്കപ്പൻ എന്നിവർ പ്രസംഗിക്കും. 12ന് വിശേഷാൽ ഗുരുപൂജ, 12.25ന് മഹാപ്രസാദമൂട്ട്. ഉച്ചകഴിഞ്ഞ് 3ന് ജയന്തി ഘോഷയാത്ര. തുടർന്ന് കലാ, കായിക മത്സരങ്ങൾ നടക്കും.