കല്ലറ: ശ്രീശാരദാ വിലാസിനി യു.പി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനവും സമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ് മുറിയുടെ ഉദ്ഘാടനവും സ്മാർട്ട് ക്ലാസ് റൂമുകളുടെ സമർപ്പണവും 30ന് നടക്കും. രാവിലെ 10.30 ന് നടക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം കേന്ദ്രസഹമന്ത്രി അഡ്വ.ജോർജ് കുര്യൻ നിർവഹിക്കും. സ്മാർട്ട് ക്ലാസ് റൂമുകളുടെ സമർപ്പണവും ഡിജിറ്റൽ ക്ലാസ് മുറിയുടെ ഉദ്ഘാടനവും മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. അസംബ്ലി പോയിന്റിന്റെ നിർമ്മാണ ഉദ്ഘാടനം സി.കെ ആശ എം.എൽ.എയും ആദരിക്കൽ ചടങ്ങ് മോൻസ് ജോസഫ് എം.എൽ.എയും നിർവഹിക്കും. കടുത്തുരുത്തി എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് എ.ഡി.പ്രസാദ് ആരിശ്ശേരി ജൂബിലി സന്ദേശം നൽകും. യൂണിയൻ സെക്രട്ടറി സി.എം ബാബു മുഖ്യപ്രഭാഷണം നിർവഹിക്കും. സ്‌കൂൾ മാനേജർ പി.ഡി രേണുകൻ അദ്ധ്യക്ഷത വഹിക്കും. സ്‌കൂൾ എച്ച്.എം കെ.പി സീമ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.വി സുനിൽ, കല്ലറ ശാഖ സെക്രട്ടറി കെ.വി സുദർശനൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ. ഡി.പ്രകാശൻ, സ്‌കൂൾ എക്സിക്യൂട്ടീവ് പി.ആർ. ബാബുരാജൻ, പി.ടി.എ പ്രസിഡന്റ് അജീഷ് പി, എം.പി.ടി.എ പ്രസിഡന്റ് സൗമ്യ ജയേഷ് എന്നിവർ പ്രസംഗിക്കും.