ചങ്ങനാശേരി: ചങ്ങനാശേരി നഗരത്തിലെ വിവിധ റോഡുകളുടെ ശോച്യാവസ്ഥക്ക് പരിഹാരം കാണുക, ഗതാഗതകുരുക്ക് പരിഹരിക്കുക, വഴി വിളക്കുകൾ പ്രകാശിപ്പിക്കുക, തെരുവുനായകളുടെ ശല്യമൊഴിവാക്കാൻ നടപടി സ്വീകരിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ടൗൺ ഈസ്റ്റ് വെസ്റ്റ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ മുനിസിപ്പൽ ജംഗ്ഷനിൽ ധർണാസമരം നടത്തി. ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് മാത്യു വർഗ്ഗീസ് തെക്കനാട് അദ്ധ്യക്ഷത വഹിച്ചു. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സിബിച്ചൻ ഇടശ്ശേരിപറമ്പിൽ വിഷയാവതരണം നടത്തി. പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ കെ.എഫ് വർഗീസ് സമരം ഉദ്ഘാടനം ചെയ്തു. മാത്തുക്കുട്ടി പ്ലാത്താനം, വി.ജെ ലാലി, സി.ഡി വത്സപ്പൻ, ജോർജുകുട്ടി മാപ്പിളശ്ശേരി, ആർ.ശശിധരൻ നായർ, സിബി ചാമക്കാല, മുകുന്ദൻ രാജു, ജോബിൻ എസ്.കൊട്ടാരം, ജോസുകുട്ടി നെടുമുടി, സന്തോഷ് ആന്റണി, സച്ചിൻ സാജൻ, കുര്യൻ തൂമ്പുങ്കൽ, ബേബിച്ചൻ സ്രാങ്കൽ, റോയി പാറയിൽ, ഡിഷ്‌നി പുളിമൂട്ടിൽ, സണ്ണി പുലിക്കോട്ട്, ജോഷി കുറുക്കൻകുഴി, ജെയിംസ് പതാരംചിറ, മോൻസി തൂമ്പുങ്കൽ, ജസ്റ്റിൻ പാലത്തിങ്കൽ, എൽസമ്മ ജോബ്, സമ ഷൈൻ, മോളിമ്മ സെബാസ്റ്റ്യൻ, അനിയൻകുഞ്ഞ്, ലിസി ജോസ്, അഡ്വക്കേറ്റ് ജോഷി തുടങ്ങിയവർ പങ്കെടുത്തു.