ചങ്ങനാശേരി: ഇത്തിത്താനം ഹൈസ്‌കൂളിൽ 1978- 79 കാലയളവിൽ പഠനം നടത്തിയ സഹപാഠികളുടെ സംഗമം 'നെല്ലിക്ക" എന്ന പേരിൽ സെപ്തംബർ രണ്ടിന് ഇത്തിത്താനം ഹൈസ്‌കൂളിൽ നടക്കും. രാവിലെ 10.30ന് സംഗമ ഉദ്ഘാടനം, വേർപിരിഞ്ഞ അദ്ധ്യാപകർക്കുും സഹപാഠികൾക്കും അനുശോചനം, അദ്ധ്യാപകരെ ആദരിക്കൽ, ആശംസാ പ്രസംഗം എന്നിവ നടക്കും. തുടർന്ന് 11.30ന് ഓർമ്മച്ചെപ്പ് തുറക്കൽ, സഹപാഠികളുടെ കലാപരിപാടികൾ എന്നിവയോടെ സമാപിക്കും.