പയപ്പാർ: ജനകീ ബാലികാശ്രമത്തിലെ ഓണാഘോഷം സെപ്തംബർ 4 ന് നടക്കും. രാവിലെ 9 ന് ഓണപ്പൂക്കളം ഇടീൽ, 11 ന് പൂർവ്വ സതീർത്ഥ്യ സംഗമം, 12.30ന് ഓണസദ്യ, 2 ന് ചേരുന്ന സമ്മേളനം കെ.വി.എൻ. ആചാരി ഉദ്ഘാടനം ചെയ്യും. ഡോ. എൻ.കെ. മഹാദേവൻ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് ഓണക്കോടി വിതരണം, 3.30 മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ.