വെള്ളികുളം: ഓണാഘോഷത്തോടനുബന്ധിച്ച് വെള്ളികുളത്ത് വിവിധ മത്സരങ്ങൾ നടത്തും. കാരംസ് ടൂർണ്ണമെന്റ്, പെനാൽറ്റി ഷൂട്ടൗട്ട് മത്സരം, ഷട്ടിൽ ടൂർണ്ണമെന്റ്, വോളിബോൾ ടൂർണ്ണമെന്റ്, ക്രിക്കറ്റ് ടൂർണമെന്റ്, ഫുട്‌ബോൾ ടൂർണ്ണമെന്റ് എന്നീ വിവിധ മത്സരങ്ങളാണ് നടത്തുന്നത്. 31 ന് മത്സരങ്ങൾ ആരംഭിക്കും. മത്സര വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകും.ഫാ.സ്‌കറിയ വേകത്താനം, ചാക്കോച്ചൻ കാലാപറമ്പിൽ, ജയ്‌സൺ വാഴയിൽ, ബിനോയി ഇലവുങ്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. ആനന്ദ് ചാലാശ്ശേരിൽ 9847576352, അലൻ കണിയാംകണ്ടത്തിൽ: 9544987166, അമൽ ബാബു ഇഞ്ചയിൽ :8606820593.