ഇടപ്പാടി: ആനന്ദ ഷൺമുഖസ്വാമി ക്ഷേത്രത്തിൽ ചിങ്ങ മാസത്തിലെ ഷഷ്ഠി പൂജ നാളെ നടക്കും. രാവിലെ 6 ന് ഗണപതി ഹോമം, 6.30 ന് ഉഷപൂജ, 9 ന് കലശപൂജ, 10 ന് കാര്യസിദ്ധിപൂജ, തുടർന്ന്, അഷ്ടാഭിഷേകം, കലശാഭിഷേകം, മഹാ ഗുരുപൂജ, വിശേഷാൽ ഷഷ്ഠിപൂജ, ഷഷ്ഠി ഊട്ട് എന്നിവ നടക്കും. മേൽശാന്തി സനീഷ് വൈക്കം മുഖ്യ കാർമ്മികത്വം വഹിക്കും.