പാലാ: ക്ഷേത്രങ്ങളിൽ വിനായക ചതുർത്ഥി ആഘോഷം ഭക്തിനിർഭരമായി. അഷ്ടദ്രവ്യ മഹാഗണപതി ഹോമം, കറുകമാല ചാർത്തൽ, ഉണ്ണിയപ്പനിവേദ്യം തുടങ്ങിയവ മിക്ക ക്ഷേത്രങ്ങളിലും നടന്നു. തലനാട് ശ്രീജ്ഞാനേശ്വര മഹാദേവ ക്ഷേത്രത്തിൽ 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണി ഹോമം നടന്നു. മേൽശാന്തി ആലപ്പുഴ ജമീഷ് ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു.
പൈക ചാമുണ്ഡേശ്വരി ദേവീക്ഷേത്രത്തിൽ മഹാഗണേശപൂജ, 108 നാളികേരത്താൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, വിശേഷാൽപഞ്ചഫല നിവേദ്യ സമർപ്പണം എന്നിവയുണ്ടായിരുന്നു. തന്ത്രി വിളക്കുമാടം സുനിൽ തന്ത്രികൾ മുഖ്യകാർമ്മികത്വം വഹിച്ചു.
ഏഴാച്ചേരി കാവിൻപുറം ഉമാ മഹേശ്വര ക്ഷേത്രത്തിൽ വിനായക ചതുർഥിയുടെ ഭാഗമായി അഷ്ട്രദ്രവ്യ മഹാഗണപതി ഹോമം, കറുകമാല ചാർത്തൽ, പ്രസാദ വിതരണം എന്നിവയുണ്ടായിരുന്നു. മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.ഏഴാച്ചേരി ഒഴയ്ക്കാട്ടുകാവ് ദേവീക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു.
വെള്ളിയേപ്പള്ളി ഇടയാറ്റ് സ്വയംഭൂ ബാലഗണപതി ക്ഷേത്രത്തിൽ നടത്തിയ വിനായക ചതുർത്ഥി ആഘോഷവും ഉണ്ണിയൂട്ടും ഭക്തിനിർഭരമായി. അഷ്ടദ്രവ്യ മഹാഗണപതിഹോമം, പഞ്ചരത്‌ന കീർത്തനാലാപനം, ഉണ്ണിയൂട്ട്, മഹാപ്രസാദമൂട്ട് എന്നിവയുമുണ്ടായിരുന്നു. തന്ത്രി കല്ലംപള്ളി ദാമോദരൻ നമ്പൂതിരി, മേൽശാന്തി ദിനേശ് കുമാർ എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.
കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി മേൽശാന്തി മനോജ് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ അഷ്ടദ്യവ്യ മഹാഗണപതി ഹോമം നടന്നു.പാലാ ളാലം അമ്പലപ്പുറത്ത് ആൽത്തറ ഗണപതി ക്ഷേത്രത്തിൽ തന്ത്രി മുണ്ടക്കൊടി ഇല്ലം ഹരികൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, പ്രസാദ വിതരണം എന്നിവ നടന്നു.
വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ച് മേൽശാന്തി തോട്ടത്തിൽ ഇല്ലം ഉല്ലാസ് നമ്പൂതിരിയുടെ സാന്നിധ്യത്തിൽ കടപ്പാട്ടൂർ കരുനാട്ടില്ലം നാരായണൻ ഭട്ടതിരിയുടെ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു.
വേഴാങ്ങാനം മഹാദേവക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം മേൽശാന്തി അനീഷ് നമ്പൂതിരിയുടെ കാർമികത്വത്തിൽ നടത്തി.വിളക്കുമാടം ശ്രീഭഗവതി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ സമേത മഹാഗണപതി ഹോമം തന്ത്രി മുണ്ടക്കൊടിമന ഹരികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടന്നു.കുമ്മണ്ണൂർ നടയ്ക്കാംകുന്ന് ഭഗവതി ക്ഷേത്രം, കിടങ്ങൂർ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, കിടങ്ങൂർ മഹാഗണപതിക്ഷേത്രം, രാമപുരം നാലമ്പലങ്ങൾ, മുരിക്കുംപുഴ ദേവീക്ഷേത്രം എന്നിവിടങ്ങളിലും വിശേഷാൽ ഗണപതി ഹോമത്തോടെ വിനായക ചതുർത്ഥി ആഘോഷിച്ചു.
പാലാ: ളാലം അമ്പലപ്പുറത്ത് ആൽത്തറ ഗണപതിക്ഷേത്രത്തിൽമേടങ്ങാട്ടുമന വിവേക് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം, പ്രസാദ വിതരണം എന്നിവ നടന്നു.
ഭാരതീയ വിദ്യാനികേതൻകോഴാനാൽ ഭഗവതിക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ച് ഗണപതിഹോമം നടന്നു.ക്ഷേത്രംമേൽശാന്തി അഖിൽ വാതുശ്ശേരി നാരായണമംഗലം ഇല്ലം മുഖ്യകാർമ്മികത്വം വഹിച്ചു.
വെമ്പള്ളിദേവീക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോട് അനുബന്ധിച്ച് നടന്ന മഹാഗണപതിഹോമം ഭക്തി സാന്ദ്രമായി.ക്ഷേത്രംമേൽശാന്തി മണി തിരുമേനി മുഖ്യ കാർമ്മികത്വം വഹിച്ചു.
പൂവരണി : തൃശ്ശിവപേരൂർ തെക്കെ മഠം വക പൂവരണി ശ്രീ മഹാദേവക്ഷേത്രത്തിൽ വിനായ ചതുർത്ഥിയോടനുബന്ധിച്ച് അഷ്ടദ്രവ്യ മഹാഗണപതിഹോമവും പ്രത്യക്ഷഗണപതി പൂജയും, ആനയൂട്ടും നടന്നു. രാവിലെ 6മുതൽ നടന്ന ചടങ്ങുകൾക്ക്‌ക്ഷേത്രംമേൽശാന്തി കല്ലമ്പള്ളി ഇല്ലത്ത് വിഷ്ണു നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു.