thathappli

കടുത്തുരുത്തി: തത്തപ്പള്ളി ശ്രീവേണുഗോപാല ശ്രീഅന്തിമഹാകാള ക്ഷേത്രത്തിൽ വിനായകചതുർത്ഥിയോടനുബന്ധിച്ച് അഷ്ടദ്രവ്യ മഹാഗണപതിഹോമം നടന്നു. മേൽശാന്തി പ്രസാദ് മുള്ളൻകുഴിമന, സഹശാന്തി രാജഗോപാൽ ഇരുവായ്ക്കൽമന എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ബാബു മുട്ടത്തിൽ, സെക്രട്ടറി രാജീവ് നിരഞ്ജനി, കമ്മിറ്റിയംഗങ്ങളായ പ്രസീദ പ്രശാന്ത് പോളച്ചിറ, മോഹനൻ ശ്യാമളഭവൻ, തങ്കച്ചൻ തത്തപ്പള്ളി, രാജു നാരായണൻ ചുവടുഭാഗം, ദിനേശൻ തത്തപ്പള്ളി, ശോഭന പുന്നത്താനത്തു, ജ്യോതിഷ് കുമാർ മുത്താംകുഴി, കുമാരൻ രജീഷ് ഭവൻ എന്നിവർ നേതൃത്വം നൽകി.