വൈക്കം: കേരള വാട്ടർ അതോറിട്ടി പെൻഷനേഴ്സ് ഓർഗനൈസേഷൻ വൈക്കം യൂണിറ്റ് വാർഷികവും, ഓണാഘോഷവും ഗ്രാൻഡ്മാസ് ഓഡിറ്റോറിയത്തിൽ നടത്തി. സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എൻ.വി.ജോണും, ഓണാഘോഷ പരിപാടികൾ പ്രസിഡന്റ് കെ.ചന്ദ്രമോഹനനും ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.സതീശൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ.അനിരുദ്ധൻ, എം.എസ്.ജോസഫ്, കെ.കെ.മോഹനൻ, വി.അമൃതരാജ്, എ. ഭാസ്‌കരൻ, കെ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. മുതിർന്ന പൗരൻമാരെയും, മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും ആദരിച്ചു.