വൈക്കം: തലയാഴം പഞ്ചായത്ത് മർച്ചന്റ്സ് വെൽഫെയർ ട്രസ്​റ്റിന്റെ വാർഷിക പൊതുയോഗവും ലാഭ വിഹിത വിതരണവും 31ന് രാവിലെ 10ന് ഉല്ലല ഓംകാരേശ്വരം ക്ഷേത്രം ഓഡി​റ്റോറിയത്തിൽ നടത്തും. സമ്മേളനവും ഓണകി​റ്റ് വിതരണവും എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്യും. ട്രസ്​റ്റ് പ്രസിഡന്റ് പി.വി. വികാസ് അദ്ധ്യക്ഷത വഹിക്കും. ചികിത്സാ സഹായ വിതരണം വൈക്കം ഡിവൈ.എസ്.പി ടി.ബി. വിജയനുംസ്‌കോളർഷിപ്പ് വിതരണം വിമൽ. സി. ശേഖറും, ലാഭ വിഹിത വിതരണം എൻ. ശശീന്ദ്രനും പെൻഷൻ വിതരണം എസ്. ബി സെക്രട്ടറി അനിൽകുമാറും, വിധവ പെൻഷൻ വിതരണം അഡ്വ. മനോമോഹനനും നടത്തും.