lalitha

പാമ്പാടി : വഴിയിൽ കിടന്നുകിട്ടിയ തുക ക്ഷേത്രത്തിൽ എത്തിച്ചു, പണം ഉടമയ്ക്ക് തിരികെ ലഭിച്ചു.പാമ്പാടി മഹാദേവ ക്ഷേത്രത്തിലെ വിനായക ചതുർഥി ആഘോഷങ്ങൾ കഴിഞ്ഞു വീട്ടിലേക്ക് തിരികെ പോവുകയായിരുന്ന എസ്. എൻ. ഡി. പി യോഗം മുൻ വനിതാസംഘം പ്രസിഡന്റ് ലളിത രവിക്കാണ് 25000 രൂപ അടങ്ങിയ കവർ വഴിയിൽ കിടന്ന് ലഭിച്ചത്. അപ്പോൾ തന്നെ ക്ഷേത്ര ഭാരവാഹികളെ പണം ഏൽപ്പിച്ചു. ക്ഷേത്രത്തിലെ വിനായക ചതുർഥി ആഘോഷത്തിന് എത്തിച്ചേർന്ന കരിമണ്ണൂർ ഉണ്ണി എന്ന ആനയ്ക്കുള്ള പാട്ടത്തുക പാപ്പാനെ ഏൽപ്പിച്ചിരുന്നതാണെന്ന് വ്യക്തമായി. ആന പാപ്പാനെ വിളിച്ചു വരുത്തി പണം തിരികെ നൽകി. ക്ഷേത്രത്തിൽ നിന്ന് വിളിച്ചപ്പോൾ മാത്രമാണ് പണം നഷ്ടപ്പെട്ട വിവരം പാപ്പാൻ അറിഞ്ഞത്.