കിടങ്ങൂർ: ജില്ലാ പഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ നേതൃത്വം നല്കുന്ന സ്‌നേഹദീപം ഭവന പദ്ധതിപ്രകാരമുള്ള അമ്പത്തിമൂന്നും അമ്പത്തിനാലും വീടുകളുടെ നിർമ്മാണത്തിന് ഇന്ന് കിടങ്ങൂർ പഞ്ചായത്തിൽ തുടക്കം കുറിക്കും. കിടങ്ങൂർ പഞ്ചായത്തിൽ സ്‌നേഹദീപം പദ്ധതിയിൽ നിർമ്മിക്കുന്ന പതിനൊന്നും പന്ത്രണ്ടും വീടുകളാണിത്. സ്‌നേഹദീപം പദ്ധതിയിൽ കൊഴുവനാൽ പഞ്ചായത്തിൽ 26 വീടുകളുടെയും മുത്തോലി പഞ്ചായത്തിൽ 11 വീടുകളുടെയും, കിടങ്ങൂർ പഞ്ചായത്തിൽ 10 വീടിന്റെയും അകലകുന്നം പഞ്ചായത്തിൽ രണ്ടുവീടിന്റെയും മീനച്ചിൽ, കരൂർ, എലിക്കുളം പഞ്ചായത്തുകളിൽ ഓരോ വീടിന്റെയും നിർമ്മാണമാണ് ഇതിനോടകം ഏറ്റെടുത്തിട്ടുള്ളത്. അമ്പത് വീടുകൾ പൂർത്തികരിച്ച് താക്കോൽ സമർപ്പണം നടത്തി. അമ്പത്തിയൊന്നാം വീടിന്റെ നിർമ്മാണം കൊഴുവനാൽ സ്‌നേഹദീപത്തിന്റെ ആഭിമുഖ്യത്തിൽ മേവടയിലും അമ്പത്തിരണ്ടാം വീടിന്റെ നിർമ്മാണം മുത്തോലി സ്‌നേഹദീപത്തിന്റെ ആഭിമുഖ്യത്തിൽ മുത്തോലി പള്ളിക്ക് സമീപവും നിർമ്മാണം പൂർത്തീകരിച്ചു വരുന്നു.
സ്‌നേഹദീപം കിടങ്ങൂരിന്റെ നേതൃത്വത്തിലുള്ള പതിനൊന്നും പന്ത്രണ്ടും വീടുകളുടെ ശിലാസ്ഥാപന കർമ്മം ഇന്ന് രാവിലെ 9.30 ന് കിടങ്ങൂർ വാലേപ്പടിക്ക് സമീപം കിടങ്ങൂർ പൊലീസ് എസ്.എച്ച്.ഒ. കെ.എൽ. മഹേഷ് നിർവ്വഹിക്കുന്നതാണ്. യോഗത്തിൽ സ്‌നേഹദീപം കിടങ്ങൂർ പ്രസിഡന്റ് ഡോ. മേഴ്‌സി ജോൺ അദ്ധ്യക്ഷത വഹിക്കും