ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭ, നഗരസഭ കൃഷി ഭവൻ, അയ്യങ്കാളി തൊഴിലുറപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നഗരസഭ വാർഡ് 30ൽ നടത്തിയ പൂകൃഷിയുടെ വിളവെടുപ്പ് നടന്നു. നഗരസഭ ചെയർപേഴ്‌സൺ കൃഷ്ണകുമാരി രാജശേഖരൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ മാത്യൂസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. മുൻ ചെയർപേഴ്‌സൺ ബീനാ ജോബി, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം നിസാർ, നഗരസഭ അംഗങ്ങളായ റെജി കേളമ്മാട്ട്, ഉഷ മുഹമ്മദ് ഷാജി, ഗീത അജി, കുഞ്ഞുമോൾ സാബു, തൊഴിലുറപ്പ് ഓവർസിയർ ലീന,നഗരസഭ ജീവനക്കാർ, തൊഴിലുറപ്പ് അംഗങ്ങൾ, പൊതുപ്രവർത്തകർ, കർഷകർ, കൃഷി ഓഫീസർ പി.ബിജു, അസിസ്റ്റന്റ് കൃഷി ഓഫീസർ ബി.കെ ശരത്ചന്ദ്രൻ എന്നിവർ പങ്കെടുത്തു.