പൊൻകുന്നം: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ സപ്ലൈകോ ഓണം ഫെയർ പൊൻകുന്നത്ത് സപ്ലൈകോ പീപ്പിൾസ് ബസാറിൽ ശനിയാഴ്ച തുടങ്ങും. 2.30ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി ആദ്യവിൽപ്പന നടത്തും.