കോട്ടയം: കോളേജിലേയ്ക്ക് വരുന്നതിനിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ തെരുവ് നായ കടിച്ചു. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്താണ് സംഭവം. അഞ്ചാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയെയാണ് നായ കടിച്ചത്. ലേഡീസ് ഹോസ്റ്റലിൽ നിന്നും കോളേജിലേക്ക് വരവേയാണ് കൂട്ടംകൂടി നിന്ന തെരുവ് നായകളിലൊന്ന് വിദ്യാർത്ഥിനിയെ ആക്രമിച്ചത്. പരിക്കേറ്റ വിദ്യാർത്ഥിനി അത്യാഹിത വിഭാഗത്തിൽ ചികിത്സതേടി.